Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kottayam Crosses

Kottayam

കെ-​​ഫോ​​ണി​​ന് കോ​​ട്ട​​യ​​ത്ത് വ​​ന്‍ സ്വീ​​കാ​​ര്യ​​ത ക​​ണ​​ക്‌​​ഷ​​നു​​ക​​ള്‍ 15,000 പി​​ന്നി​​ട്ടു

കോ​​ട്ട​​യം : ജി​​ല്ല​​യി​​ല്‍ കെ-​​ഫോ​​ണ്‍ ക​​ണ​​ക്‌​​ഷ​​നു​​ക​​ളു​​ടെ എ​​ണ്ണം 15,000 പി​​ന്നി​​ട്ടു. വീ​​ടു​​ക​​ള്‍, ഓ​​ഫീ​​സു​​ക​​ള്‍, വാ​​ണി​​ജ്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സ​​ര്‍​ക്കാ​​ര്‍ ഓ​​ഫീ​​സു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി കെ-​​ഫോ​​ണി​​ന് ല​​ഭി​​ച്ചു​​വ​​രു​​ന്ന മി​​ക​​ച്ച സ്വീ​​കാ​​ര്യ​​ത​​യാ​​ണ് ഈ ​​നേ​​ട്ട​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്. ഗാ​​ര്‍​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍​ക്കും സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും ഒ​​രു​​പോ​​ലെ വി​​ശ്വ​​സ​​നീ​​യ​​മാ​​യ ബ്രോ​​ഡ്ബാ​​ന്‍​ഡ് സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ലൂ​​ടെ ജി​​ല്ല​​യി​​ലെ ഡി​​ജി​​റ്റ​​ല്‍ ഉ​​ള്‍​ക്കൊ​​ള്ള​​ല്‍ കൂ​​ടു​​ത​​ല്‍ ശ​​ക്തി​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ദാ​​രി​​ദ്ര്യ​​രേ​​ഖ​​യ്ക്കു താ​​ഴെ​​യു​​ള്ള കു​​ടും​​ബ​​ങ്ങ​​ള്‍​ക്കും സ​​ര്‍​ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും സൗ​​ജ​​ന്യ​​മാ​​യും മി​​ത​​നി​​ര​​ക്കി​​ലു​​ള്ള​​തു​​മാ​​യ ഇ​​ന്‍റ​​ര്‍​നെ​​റ്റ് സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന കെ-​​ഫോ​​ണ്‍, സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ ഡി​​ജി​​റ്റ​​ല്‍ കേ​​ര​​ളം ല​​ക്ഷ്യ​​ത്തി​​ന് ശ​​ക്ത​​മാ​​യ പി​​ന്തു​​ണ ന​​ല്‍​കു​​ന്നു​​ണ്ട്.

ജി​​ല്ല​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി വി​​പു​​ല​​മാ​​യ ഒ​​പ്റ്റി​​ക്ക​​ല്‍ ഫൈ​​ബ​​ര്‍ ശൃം​​ഖ​​ല​​യും പ്രാ​​ദേ​​ശി​​ക നെ‌​​റ്റ്‌​​വ‌‌​​ര്‍​ക്ക് ഓ​​പ്പ​​റേ​​റ്റ​​ര്‍​മാ​​രു​​ടെ സ​​ഹ​​ക​​ര​​ണ​​വും കെ-​​ഫോ​​ണി​​ന്‍റെ സേ​​വ​​ന വ്യാ​​പ​​ന​​ത്തി​​ന് ക​​രു​​ത്തേ​​കു​​ന്നു. പു​​തി​​യ ഗാ​​ര്‍​ഹി​​ക ക​​ണ​​ക്‌​​ഷ​​ന്‍ എ​​ടു​​ക്കാ​​ന്‍ എ​​ന്‍റെ കെ-​​ഫോ​​ണ്‍ എ​​ന്ന മൊ​​ബൈ​​ല്‍ ആ​​പ്പി​​ലൂ​​ടെ​​യോ കെ-​​ഫോ​​ണ്‍ വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ​​യോ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. 18005704466 എ​​ന്ന ടോ​​ള്‍​ഫ്രീ ന​​മ്പ​​ര്‍ വ​​ഴി​​യും ക​​ണ​​ക്‌​​ഷ​​നാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. കെ-​​ഫോ​​ണ്‍ പ്ലാ​​നു​​ക​​ളെ​​യും ഓ​​ഫ​​റു​​ക​​ളെ​​യും കു​​റി​​ച്ച് കൂ​​ടു​​ത​​ല്‍ അ​​റി​​യാ​​ന്‍ കെ-​​ഫോ​​ണ്‍ ഔ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റാ​​യ https://kfon.in/ സ​​ന്ദ​​ര്‍​ശി​​ക്കു​​ക​​യോ 90616 04466 എ​​ന്ന വാ​​ട്സ്ആ​​പ്പ് ന​​മ്പ​​രി​​ല്‍ KFON Plans എ​​ന്ന് ടൈ​​പ്പ് ചെ​​യ്ത് മെ​​സേ​​ജ് അ​​യ​​യ്ക്കു​​ക​​യോ ചെ​​യ്യാം.

Latest News

Corehub Up